ബജറ്റ് 2026/2027
ചിതറ ഗ്രാമപഞ്ചായത്തിന്റെ 2026-27 വര്‍ഷത്തേക്കുള്ള കരട് ബഡ്ജറ്റാണിത്.ഈ ഭരണസമിതിയുടെ ആദ്യത്തെ ബഡ്ജറ്റും.പഞ്ചായത്തിന്റെ വികസനത്തിനായും പൊതുജനങ്ങളുടെ ക്ഷേമത്തിനുമായി കക്ഷിരാഷ്ട്രീയ ഭേദമെന്യേ കാര്യക്ഷമമായും ജനകീയമായും 2026-27 വര്‍ഷം പഞ്ചായത്തിന് ലഭ്യമാകുന്ന വിവിധ വിഭവസ്രോതസ്സുകള്‍ ദീര്‍ഘവീക്ഷണത്തോടെ വകയിരുത്തിയാണ് ഈ ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളത് എന്ന് സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.
ചിതറ ഗ്രാമപഞ്ചായത്ത് കാര്‍ഷിക മേഖലയായതിനാല്‍ ഈ മേഖലയ്ക്ക് ആവശ്യമായ ധനവിനിയോഗ നിര്‍ദ്ദേശങ്ങള്‍ ഈ ബഡ്ജറ്റില്‍ വിഭാവനംചെയ്തിട്ടുണ്ട്.ഉല്‍പ്പാദനം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, കായികം-യുവജനക്ഷേമം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ബഡ്ജറ്റാണിത്. ഉല്‍പ്പാദന മേഖലയ്ക്ക് ഒരു കോടി ഇരുപത്തി അഞ്ച് ലക്ഷത്തി എണ്‍പതിനായിരത്തി അഞ്ഞൂറ്റി അറുപത് (12580560/-) വിദ്യാഭ്യാസ മേഖലയ്ക്ക് ഇരുപത്തിയൊന്‍പത് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി അഞ്ഞൂറ് (2992500) ആരോഗ്യമേഖലയ്ക്ക് ഒരു കോടി എണ്‍പ്പത്തി അയ്യായിരം രൂപയും കുടിവെള്ളം ശുചിത്വം എന്നീ മേഖലയ്ക്ക് ഒരു കോടി പന്ത്രണ്ടായിരം രൂപയും നീക്കി വച്ചിട്ടുണ്ട്.
എല്ലാവര്ക്കും ഭവനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പാര്‍പ്പിടമേഖലയ്ക്ക് പത്ത് കോടി രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണത്തിന് ആവശ്യമായ നടപടികളും പട്ടികജാതി വിഭാഗക്കാരുടേയും പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടേയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വനിതാക്ഷേമത്തിനും വൃദ്ധരുടെ ക്ഷേമത്തിനും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ക്ഷേമത്തിനും മതിയായ വകയിരത്തലുകള് ഈ ബഡ്ജറ്റില്‍ ഉണ്ട്. കായിക മേഖല ശക്തിപ്പെടുത്തുന്നതിനായി,സ്റ്റേഡിയം നവീകരിക്കുന്നതിനായി അമ്പത് ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
സര്‍ക്കാരിന്റെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടേയും വിവിധ വകുപ്പുകളുടേയും ഗ്രാന്റുകള്‍ പഞ്ചായത്തിന്റെ തനത് വരുമാനം ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ വിഹിതം വിവിധ കേന്ദ്രാവീഷ്കൃത പദ്ധതികള്‍ക്കുള്ള വിഹിതം എന്നിവ ചേരുന്നതാണ് പഞ്ചായത്തിന് ലഭിക്കുന്ന വിഭവ സ്രോതസ്സുകള്‍.പഞ്ചായത്തിന്റെ വിവധ വരവുകളുടേയും ചെലവുകളുടേയും സംക്ഷിപ്തം ചുവടെ വിവരിക്കും പ്രകാരം ബഡ്ജറ്റ് സംഗ്രഹമായി നല്കിയിരിക്കുന്നു.
2026-27 വര്‍ഷത്തെ ബഡ്ജറ്റ് പ്രകാരം പ്രാരംഭ ബാക്കിയിനത്തില് ഏഴു കോടി പത്ത് ലക്ഷത്തി അമ്പത്തി മൂവായിരത്തി തൊളളായിരത്തി മുപ്പത്തി ഒന്ന് രൂപ (71053931/-) അടക്കം എണ്‍പത്തി ഒന്‍പത് കോടി എഴുപത്തിയേഴ് ലക്ഷത്തി എണ്‍പത്തി ആറായിരത്തി എണ്‍പത്തി രണ്ട് രൂപ(897786082/-) വരവും എണ്‍പത്തി എട്ട് കോടി തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി എഴുന്നൂറ്റി ഏഴ് രൂപ (889193707/-) രൂപ ചെലവും എണ്‍പത്തി അഞ്ച് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി മുന്നൂറ്റി എഴുപത്തി അഞ്ച് രൂപ (8592375/-) മിച്ചവും കണക്കാക്കുന്നു.