ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എഡി 16-ാം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യയുടെ തെക്കുഭാഗത്ത് പമ്പാ നദിക്കും കന്യാകുമാരിക്കുമിടയ്ക്ക് നിലനിന്നിരുന്ന ‘അയോയി’ എന്നുവിളിക്കപ്പെട്ടിരുന്ന ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു ഇന്നത്തെ ചടയമംഗലം ബ്ളോക്ക് പ്രദേശമെന്ന് കരുതാവുന്നതാണ്. അന്നത്തെ സ്ഥലനാമങ്ങള്‍ ഊര്‍, മംഗലം, കുളം, കോട്, കര എന്നിങ്ങനെ അവസാനിക്കുന്നവയായിരുന്നു. ‘ആയൂര്‍’ തന്നെ ആയി രാജവംശവുമായി ബന്ധമുള്ളതാണത്രേ. നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൊടുംകാടായിരുന്നു ഇന്നത്തെ ചടയമംഗലം ബ്ളോക്കിലെ  ചിതറ ഗ്രാമപഞ്ചായത്ത് പ്രദേശം. പാണ്ഡ്യ ദേശത്തെ നാട്ടുരാജ്യങ്ങള്‍ തമ്മില്‍ അടിക്കടിയുണ്ടായിക്കൊണ്ടിരുന്ന യുദ്ധങ്ങളില്‍ തോറ്റോടിയ പടയാളികളാണ് ഇവിടെ കുടിയേറിപ്പാര്‍ത്തത്. ഇതില്‍ ഭൂരിപക്ഷവും മുസ്ളീങ്ങളായിരുന്നു. അവര്‍ ഈ പ്രദേശത്തു വരുമ്പോള്‍ ഗിരിവര്‍ഗക്കാരും പട്ടികജാതിക്കാരുമായിരുന്നു ഇവിടത്തെ ആദിമ നിവാസികള്‍. പുതുതായി എത്തിച്ചേര്‍ന്നവര്‍ കാര്‍ഷിക രംഗത്ത് ശ്രദ്ധിക്കുകയും വനം വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കുകയും ചെയ്തു. നെല്‍പ്പാടങ്ങളും അവര്‍ വെട്ടിത്തെളിച്ചെടുത്തു. ക്രമേണ കാര്‍ഷിക സമ്പന്നമായ ഒരു പ്രദേശമായിത്തീര്‍ന്നു ഇവിടം